സ്ഥാപനത്തിലെ ജീവനക്കാരിയുമായി അരുതാത്ത ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്റല്‍ കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബ്രയന്‍ കാനിച്ച് രാജിവച്ചു. ഇതിനോടകം തന്നെ കമ്പനി പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെതിരെയുള്ള അന്വേഷണം നേരിടുകയായിരുന്നു ബ്രയൻ .
ഇന്റലിന്റെ ആഭ്യന്തര നിയമപ്രകാരം നേരിട്ടോ അല്ലാതെയോ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ജീവനക്കാരുമായി കമ്പനി മാനേജര്‍മാര്‍ യാതൊരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാന്‍ പാടില്ല. ഈ ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ബ്രയാനെതിരെ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്റല്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നതിന് വളരെ മുന്‍പ് ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും എന്നാൽ സി ഇ ഓ ആയി ചുമതലതിയേറ്റ ശേഷം ഈ ബന്ധം അവസാനിപ്പിച്ചിരുന്നതായാണ് ബ്രയനും ആയി അടുത്ത വൃത്തങ്ങൾ പറയുന്നത്. സോഷ്യല്‍ മീഡിയാ ക്യാംപയിനായ മീ ടൂ വിന്റെ പശ്ചാത്തലത്തില്‍ അനാവശ്യ ബന്ധങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയോ രാജി വയ്ക്കേണ്ടി വരികയോ ചെയ്ത ബിസിനസ്-രാഷ്ട്രീയ പ്രമുഖരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബ്രയൻ.
ബ്രയന്റെ രാജിക്ക് പിന്നാലെ ഇന്റലിന്റെ ഓഹരി മൂല്യം ഇടിഞ്ഞു.
Post Your Comments