കൊച്ചി: പോലീസ് അത്രിക്രമങ്ങള്ക്കും നീതിനിര്‍വഹണത്തിലെ വീഴ്ചകള്‍ക്കും പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളാണെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് സേനയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പല ഘടകങ്ങള്‍ കാരണമാണ്. സേനാംഗങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകിയ മുതല്‍ അത് ആരംഭിക്കുന്നു. ശാരീരികക്ഷമത മാത്രം പരിശോധിച്ച് സേനയില്‍ ചേർക്കാതെ ഓരോരുത്തരുടെയും പശ്ചാത്തലങ്ങളും മാനസിക ഇടപെടലുകളും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പോലീസ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ യുവാവിന് ക്രൂരമർദ്ദനം
നിലവിലുള്ള പോലീസ് നിയമങ്ങളില്‍ ഭേദഗതികള്‍ ആവശ്യമാണ്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത പക്ഷം പല കേസുകളിലും കിട്ടുന്നവനെ പ്രതിയാക്കാനേ കഴിയൂ. ഒരാളെ പിടികൂടി അയാളില്‍നിന്നു തെളിവുകള്‍ ശേഖരിക്കുന്ന രീതി ഒഴിവാക്കിയാല്‍ പല പ്രശ്നങ്ങളും ഇല്ലാതാകുമെന്നും സെൻകുമാർ പറയുകയുണ്ടായി.
Post Your Comments