Latest NewsKeralaNewsCrime

വൈദികര്‍ പീഡിപ്പിച്ച സംഭവം : യുവതിയെ അപമാനിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വൈദികര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെയും ഭര്‍ത്താവിനെയും അപമാനിക്കുന്ന വിധമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. വന്ന പോസ്റ്റുകളില്‍ മിക്കതും ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധമുള്ള പേജുകളിലും ഗ്രൂപ്പുകളിലാണെന്നും ആരോപണമുണ്ട്.

അതിനിടെയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു ഓര്‍ത്തഡോക്‌സ് സഭയുടെ പേജുകളിലും ഗ്രൂപ്പുകളിലും വന്ന പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സഭയുടെ പേജുകളില്‍ വന്ന പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് റോയ് മാത്യു ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം കുറിച്ചത്. യുവതിയേയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവര്‍ക്ക് നേരെ പോലീസ് കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്.

റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇരയെ അധിക്ഷേപിക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസിനികള്‍ –

ഓര്‍ത്തഡോക്‌സ് വൈദികരുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കേന്ദ്ര വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് June 27 ന് റിപ്പോര്‍ട്ട് തേടിയിരിക്കയാണ്.
ലൈംഗിക പീഡന കേസിലെ ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും ഓര്‍ത്തഡോക്‌സ് വിശ്വാസികളെന്ന് അവകാശപ്പെടുന്നവര്‍ പരസ്യമായി പ്രസിദ്ധീകരിക്കയാണ്. സ്ത്രീകളാണ് ഇരയെ അധിക്ഷേപിക്കുന്ന കമന്റുകള്‍ കൂടുതലും ഇടുന്നത്. ഇരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണോ അതോ അച്ചമ്മാരെ രക്ഷിക്കാനുള്ള വെപ്രാള മാണോ എന്നറിയില്ല, ചിലരൊക്കെ ബോധപൂര്‍വ്വം ഇരയെ അധിക്ഷേപിക്കുന്ന കമന്റുകളാണ് ഇടുന്നത്.
*കാതോലിക്ക സിംഹാസനം * എന്ന Fb പേജില്‍ Georgeena mariam George, Ancy Varghese തുടങ്ങിയ വനിതാ രത്‌നങ്ങള്‍ ഇരയെ പരസ്യമായി അധിക്ഷേപിക്കയാണ്. രണ്ട് വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണിത്. Fb യില്‍ വെറുതെ കമന്റിയതാണെന്ന് പറഞ്ഞ് രക്ഷപെടാനുമാവില്ല – കേന്ദ്ര വനിതാ കമ്മീഷന്റെ അന്വേഷണത്തിലിരിക്കുന്ന കേസാണിത്.
ഇരയെ അധിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന വകുപ്പ് ഇതാണ്.

Under the Indian Penal Code Section 228-A (Disclosure of identity of the victim of certain offences etc)

Sub Section (1): Whoever prints or publishers the name or any matter which may make known the identity of any person against whom an offence under section 376, section 376A, section 376B, section 376C, or section 376D is alleged or found to have been committed (hereafter in this section referred to as the victim) shall be punished with imprisonment of either description for a term which may extend to two years and shall also be liable to fine.
Sub Section (2): Nothing in sub-section (1) extends to any printing or publication of the name or any matter which may make known the identity of the victim if such printing or publication is:-

നിയമത്തിന്റെയും മര്യാദയുടെയും സകല സീമകളും ലംഘിക്കുന്ന ഇത്തരം വ്യക്തികള്‍ക്കെതിരെ പോലീസ് കേസെടുക്കണം – ഒപ്പം ഈ പേജിന്റെ അഡ്മിനെതിരെയും കേസെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button