കൊച്ചി: ഡബ്ല്യു.സി.സിയിലെ മറ്റും അംഗങ്ങള്‍ താരസംഘടനയായ അമ്മയില്‍ തുടരുന്നതിനെ കുറിച്ച് ഡബ്ലിയു.സി.സി ഭാരവാഹി വിധു വിന്‍സന്റ് പറയുന്നതിങ്ങനെ.
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാലു ഡബ്ല്യുസിസി അംഗങ്ങള്‍ മാത്രം രാജിവച്ചതില്‍ ഭിന്നതയില്ലെന്ന് ഡബ്ല്യുസിസി ഭാരവാഹി വിധു വിന്‍സെന്റ്. അമ്മയില്‍ നിന്ന് എല്ലാവരും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപരമായ പോരാട്ടം തുടരുമെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി.
Read Also : പാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ ലസിതാ പാലക്കലിന്റെ സമരം ആരംഭിച്ചു
ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വെച്ചത്. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവെയ്ക്കാത്തത് ഡബ്ല്യുസിസിയിലെ ഭിന്നത കാരണമാണ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വിധു വിന്‍സെന്റ്.
ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമാണെന്ന് നടന്‍ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവര്‍ യോഗത്തില്‍ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.
Post Your Comments