കണ്ണൂര്‍: യുവമോർച്ചാ നേതാവ് ലസിതാ പാലക്കലിന്റെ കുത്തിയിരുപ്പ് സമരം പാനൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സാബുവിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായാണ് ലസിതയുടെ സമരം. സാബുവിനെതിരെ എഫ് ഐ ആർ ഇട്ട പോലീസ് പിന്നീട് യാതൊരു നടപടിയുമെടുക്കാത്തതിലാണ് പ്രതിഷേധം.
ഇതിനിടെ സാബു ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഷാനി പ്രഭാകർ, വീണാ ജോർജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളിൽ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിൻറെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നതെന്ന് അഡ്വക്കറ്റ് സുരേഷ് ബാബു പറഞ്ഞു. ലൈവ് വീഡിയോ കാണാം:
Post Your Comments