തിരുവനന്തപുരം : കള്ള് ചോദിക്കുന്നവർക്ക് ഇനിമുതൽ കിട്ടുന്നത് കഞ്ഞിവെള്ളമായിരിക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന അബ്കാരി നിയമ ഭേദഗതിയാണ് ഇതിനു കാരണം. കള്ളില്‍ മായം കലക്കുന്നതിനുള്ള ശിക്ഷ ആറ് മാസമായി വെട്ടിക്കുറച്ചിരിക്കുകയാണ് അബ്കാരി നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍.
Read also:കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാല് മരണം
മായം കലര്‍ത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 50,000 രൂപയുമായിരുന്നു ശിക്ഷ. ഇത് ആറ് മാസവും 25,000 രൂപയുമായിട്ടാണ് കുറച്ചിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കലർത്തി കള്ള് വില്‍ക്കുന്നവര്‍ക്കു നല്‍കുന്ന അതേ ശിക്ഷ കഞ്ഞിവെള്ളം പോലെയുള്ള അന്നജ സമ്പൂർണമായ വസ്തുക്കള്‍ ഉപയോഗിക്കുന്നവർക്കെതിരെയും ചുമത്തുന്നത് ശരിയല്ലെന്ന് കണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments