ചെന്നൈ: വ്യാജ പാസ്‌പോർട്ട് റാക്കറ്റിലെ 11 പേർ പോലീസ് പിടിയിൽ. ഇതിൽ ഒരാൾ രാഷ്ട്രീയ നേതാവും, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന ആളാണ്. ഇയാളുടെ സഹോദരങ്ങളും പിടിക്കപ്പെട്ടവരിലുണ്ട്. ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവർക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള വ്യാജ പാസ്‌പോർട്ടുകൾ സംഘം തയ്യാറാക്കി നൽകിയിരുന്നു. ഇവരിൽ നിന്ന് 80 വ്യാജ പാസ്‌പോർട്ടുകളും, 12 ലങ്കൻ പാസ്‌പോർട്ടും, ഒരു ലാപ്‌ടോപ്പ്, ഹാർഡ്‍ഡിസ്ക്ക്, കൂടാതെ 85,000 രൂപയും പോലീസ് പിടിച്ചെടുത്തു.
ALSO READ: പാസ്‌പോർട്ട് വെരിഫിക്കേഷന് ഇനി പുതിയ മാർഗം
ഒരു വ്യാജ പാസ്‌പോർട്ടിന് 70,000 രൂപയായിരുന്നു ഇവർ ഈടാക്കിയിരുന്നത്. രാഷ്ട്രീയ നേതാവും വിസികെ പ്രവർത്തകനുമായ വീരകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും സംഘത്തിലെ ഒരു പ്രധാന കണ്ണിയാണ്. വ്യാജ പാസ്‌പോർട്ടിലൂടെ ഇതിനോടകം തന്നെ നിരവധി പേർ വിദേശത്തേയ്ക്ക് ഇവർ കടത്തിയതായാണ് വിവരം. പ്രതികളെ ചോദ്യംചെയ്‌ത് വരികയാണ്.
Post Your Comments