ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് പ്രകാശ് സിങ് എന്ന പേരിലാണ്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഈ പേരു സ്വീകരിച്ച് സിഖുകാരന്റെ വേഷത്തിൽ മോദി നടന്നതെന്ന മാധ്യമറിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനകളിലൊന്നാണ് ആർ.എസ്.എസ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതിപക്ഷനേതാക്കളെ ജയിലിലടച്ചിരുന്നു. എന്നാൽ, അന്ന് ആർ.എസ്.എസ്. പ്രചാരകനായിരുന്ന മോദിയടക്കമുള്ള നേതാക്കൾ അറസ്റ്റ് ഒഴിവാക്കാൻ വേഷപ്രച്ഛന്നരായി നടന്നു. 25-കാരനായിരുന്ന മോദി ജോർജ് ഫെർണാണ്ടസ് അടക്കമുള്ള നേതാക്കളെ സുരക്ഷിതതാവളങ്ങളിലെത്തിക്കാൻ സന്ന്യാസിയായിവരെ രൂപംമാറിയിരുന്നതായാണ് പുറത്തു വരുന്ന വിവരം
Post Your Comments