Technology

പിൻവലിച്ച ഫീച്ചർ വീണ്ടും അവതരിപ്പിച്ച് വാട്സ്‌ആപ്പ്

പിൻവലിച്ച ഫീച്ചർ വീണ്ടും അവതരിപ്പിച്ച് വാട്സ്‌ആപ്പ്. വാട്ട്‌സ്ആപ്പില്‍ സന്ദേശമായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ആരും കാണാതെ ഒളിപ്പിക്കാന്‍ സഹായിക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചറാണ് വീണ്ടുമെത്തിക്കുന്നത്. വാട്‌സ്ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലുള്ള ഈ ഫീച്ചറിൽ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

അടുത്തിടെയാണ്. വാട്‌സാപ്പ് v2.18.189,v2.18.192 പതിപ്പിൽ ഏവരും കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചത്. ശേഷം ഇപ്പോൾ ബീറ്റാ പതിപ്പിൽ മാത്രമുള്ള മീഡിയാ വിസിബിലിറ്റി ഓപ്‌ഷൻ അധികം വൈകാതെ അടുത്ത അപ്ഡേറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്.

Also read : അക്കില്ലസ് പൂച്ചയ്ക്ക് പ്രവചനം പിഴച്ചപ്പോള്‍ താരമായത് സുലൈമാൻ; അര്‍ജന്റീനയുടെ വിജയം പ്രവചിച്ച ‘മലയാളിക്കോഴി’യുടെ വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button