കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണ അൽ സൂർ എണ്ണ ശുദ്ധീകരണശാലയുടെയും പെട്രോകെമിക്കൽസ് കോംപ്ലക്സിന്റെയും നിർമാണ ജോലികൾക്ക് വിദേശികൾക്ക് തൊഴിൽ സാധ്യത. ഇവിടത്തേക്ക് 3000 വിദേശികളെ നിയമിക്കുന്നതിന് വീസ അനുവദിക്കണമെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) മാൻപവർ അതോറിറ്റിയോടും ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
എഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കാനാണ് അനുമതി തേടിയിട്ടുള്ളത്. ആവശ്യമായി വരുന്ന തസ്തികകൾ സംബന്ധിച്ച് കോർപറേഷനും മാൻപവർ അതോറിറ്റിയും ചർച്ച ആരംഭിച്ചതായും,തൊഴിലിനായി എത്തുന്നവരുടെ പാർപ്പിട സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി നിർമാണം പൂർത്തിയാകുന്നതോടെ തൊഴിൽ താമസാനുമതി രേഖയുടെ കാലാവധിയും പൂർത്തിയാകുംവിധമായിരിക്കും വിദേശികളുടെ റിക്രൂട്മെന്റ്. തൊഴിലാളികൾ കുവൈത്തിൽ കഴിയുന്ന കാലത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് കരാറുകാരൻ വഹിക്കേണ്ടി വരും.
Also read : കുവൈറ്റിൽ മലയാളി നഴ്സിനെ ഏജന്റ് വീട്ടുതടങ്കലിലാക്കിയതായി പരാതി
Post Your Comments