മുംബൈ•പ്രായപൂര്‍ത്തിയാകാത്ത മകളെയും അനന്തിരവളെയും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച സ്ത്രീയെ ചര്‍കോപ് പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍കോപ് സെക്ടര്‍ 8 ലെ ഒരു സൊസൈറ്റിയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 36 കാരിയായ യുവതി തന്റെ വീട്ടില്‍ ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ ബിസിനസ് നടത്തുന്നതായി കണ്ടെത്തിയത്.
ആറുമാസം മുന്‍പാണ് ഇവര്‍ ഈ വീട് വാടകയ്ക്ക് എടുത്തത്. സമ്പന്നരായ ആളുകളെ ഉദ്ദേശിച്ചായിരുന്നു മാംസ വ്യാപാരം. ‘കന്യക’മാരായ പെണ്‍കുട്ടികളെ ‘വാങ്ങാന്‍’ താല്പര്യമുള്ള ഇടപാടുകാരെയാണ് യുവതി ലക്ഷ്യമിട്ടിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള ഒരു രാത്രിയ്ക്ക് ഒരു ലക്ഷം രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. യുവതിയുടെ ‘ബിസിനസ്’ നാട്ടുകാര്‍ അറിയാതിരിക്കാന്‍ മാസത്തില്‍ രണ്ട് ഇടപാടുകാരെ മാത്രമാണ് അനുവദിച്ചിരുന്നത്.
യുവതിയുടെ പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഒരു ഡമ്മി ഇടപടുകാരനെ ഇവിടേക്ക് അയച്ചാണ് സൂത്രധാരയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
രാജസ്ഥാന്‍ സ്വദേശിയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു. അവരുടെ അനന്തിരവളുടെ മാതാപിതാക്കളും അവിടെയാണ് താമസിക്കുന്നത്.
അതേസമയം, പെണ്‍വാണിഭത്തിന് അനന്തിരവളുടെ മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു.
രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഇടയുള്ള മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്.
Post Your Comments