India

തന്റെ പെണ്‍മക്കളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഒരു അച്ഛന്റെ കത്ത്

ലക്നൗ: തന്റെ പെണ്‍ മക്കളെ അയല്‍ക്കാരായ ഒരു സംഘം യുവാക്കള്‍ ശല്യപ്പെടുത്തുന്നുവെന്നും മക്കളെ രക്ഷിക്കണമെന്നും കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ഒരു അച്ഛന്റെ കത്ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്ത് ലഭിച്ചിട്ടുണ്ട്. നാല് പെണ്‍മക്കളാണ് തനിക്കുള്ളത്. ഇവരെ യുവാക്കള്‍ വീട്ടില്‍ കയറി ഉദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറയുന്നു.

read also: ‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി

2,14,16,17 പ്രായം ഉള്ള തന്റെ പെണ്‍മക്കളെ യുവാക്കള്‍ വീട്ടില്‍ കയറി ഉപദ്രവിക്കുന്നു. പെണ്‍മക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിലുണ്ട്. യു.പിയിലെ മവാന സ്വദേശിയാണ് കത്തയച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടികളെ ആക്രമിക്കുകയും ആസിഡ് ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഞായറാഴ്ച അയച്ച കത്തില്‍ അദ്ദേഹം പറയുന്നു. യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഇവരുടെ വീട്ടുകാരോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇവരുടെ ശല്യം തുടരുകയാണെന്നും പിതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button