Latest NewsIndia

‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞു വീണു. ചടങ്ങിന് ശേഷം വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ ആരാഞ്ഞു.

ആരോഗ്യം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. വ്യോമസേനാംഗത്തിനൊപ്പം ഏതാനും നിമിഷം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് പോയത്.

ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഡാനി ഫൊറെയ്ക്ക് തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിഭവനില്‍ വരവേല്‍പ്പ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനിടെയാണ് വ്യോമസേനാംഗം കുഴഞ്ഞുവീണത്.

shortlink

Related Articles

Post Your Comments


Back to top button