Latest NewsNewsLife Style

ഈ രേഖ കൈയ്യിലുള്ളവര്‍ക്ക് പ്രണയ വിവാഹം ഉറപ്പ്

ഹസ്ത രേഖാ ശാസ്ത്രം വെച്ച് മനുഷ്യന്റെ പല കാര്യങ്ങളും പ്രവചിക്കാമെന്നാണ് വിശ്വാസം. അത് ശരിയാണെന്നും എന്നാല്‍ വെറും അന്ധ വിശ്വാസമാണെന്നും പറയുന്നവരുണ്ട്. ഹസ്തരേഖ നേക്കി ഭൂതവും ഭാവിയും പ്രവചിക്കുന്ന ആളുകള്‍ ഏറെയുള്ള സ്ഥലമാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നവര്‍ ഉളളതെന്നും ഉറപ്പിച്ച് തന്നെ പയാം.

ഒരു മനുഷ്യന്റെ സ്വഭാവം മുതല്‍ എത്രനാള്‍ ആയുസ്സുണ്ടാകുമെന്ന് വരെ ഹസ്ത രേഖയിലൂടെ പ്രവചനം നടത്താറുണ്ട്. കൈവെള്ളയിലെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇവ പ്രവചിക്കുന്നത്. ചിലരില്‍ ഇത് തെളിഞ്ഞു കാണില്ല. പലരുടെയും കൈകളില്‍ പല രീതിയിലാണ് രേഖകള്‍ വരുന്നത്. വിവാഹ രേഖ, ഹൃദയ രേഖ എന്നിവയെക്കുറിച്ചറിയാന്‍ താല്‍പര്യപ്പെടുന്നവരാണ് കൂടുതലും.

കൈപ്പത്തിയുടെ പുറം ഭാഗത്ത് നിന്നും ആരംഭിച്ച് ചെറുവിരലിന്റെ താഴെയായാണ് വിവാഹ രേഖ കാണപ്പെടുന്നത്. ഇത് മിക്കവരിലും തെളിഞ്ഞു തന്നെ നില്‍ക്കും. ഇതിനോടനുബന്ധിച്ചുള്ള രേഖയാണ് ഹൃദയ രേഖ. ഹൃദയ രേഖയും വിവാഹ രേഖയും തമ്മില്‍ ഏറെ അകലമുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ ഇരുപതുകളില്‍ തന്നെ വിവാഹിതരാകുമെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്.

ആരെ വിവാഹം കഴിക്കണമെന്ന് തനിയെ കണ്ടു പിടിക്കുന്നവരാണ് ഇക്കൂട്ടര്‍. വിവാഹ രേഖ ഹൃദയ രേഖയെ കുറുകേ മുറിച്ച് പോകുന്നത് നല്ല സൂചനയല്ലെന്നും ഹസ്തരേഖാ ശാസ്ത്രം പറയുന്നു. വിവാഹ രേഖയില്‍ ത്രീശൂലത്തിന്റെ ആകൃതയാണെങ്കില്‍ അത് ശുഭ സൂചനയാണെന്നും ഇങ്ങനെയുള്ളവര്‍ക്ക് പ്രണയ വിവാഹമായിരിക്കുമെന്നും സന്തോഷകരമായ കുടുംബ ജീവിതമായിരിക്കുമെന്നും ഹസ്തരേഖാ വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button