ഹൈദരാബാദ്: ഗള്‍ഫില്‍ ജയിലിലായ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മുന്‍പില്‍ അമ്മയുടെ അപേക്ഷ. ഹൈദരാബാദ് സ്വദേശിയായ സുല്‍ത്താനയാണ് സുഷമ സ്വരാജിന് മുന്നില്‍ അപേക്ഷയുമായി എത്തിയത്. 2012ല്‍ ജോലിക്കായി സൗദിയിലേക്ക് പോയതാണ് സുല്‍ത്താനയുടെ മകന്‍ മുഹമ്മദ് ഫരീദ്. സ്വകാര്യ വ്യക്തിയുടെ ഡ്രൈവറയാണ് ഫരീദ് അവിടെ ജോലി ചെയ്തത്. എന്നാല്‍ ഫരീദിന് അവിടെ കൊടിയ പീഡനം അനുഭവിക്കേണ്ടി വന്നു.
പീഡനം സഹിക്ക വയ്യാതെ വന്നപ്പോള്‍ ഒരു ഗോഡൗണില്‍ ജോലിയ്ക്ക് കയറി. അവിടെ വെച്ച് മോഷണക്കുറ്റം ചുമത്തി ഫരീദിനെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2014ലാണ് ഫരീദ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി മകന്‍ ജയിലില്‍ യാതന അനുഭവിക്കുകയാണെന്നും മകന്റെ പേരിലുള്ളത് കള്ളക്കേസാണെന്നും സുല്‍ത്താന പറയുന്നു. ഇതു സംബന്ധിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് താന്‍ കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് മകനെ രക്ഷപെടുത്തുമെന്നാണ് പ്രതീക്ഷയെന്നും സുല്‍ത്താന പറയുന്നു.
Post Your Comments