Latest News

മായം ചേര്‍ക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ

ന്യൂഡല്‍ഹി•ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുന്ന നിയമ ഭേദഗതി ശുപാര്‍ശയുമായി ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ).

സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശവുമായി എഫ്.എസ്.എസ്.എ.ഐ രംഗത്ത് വന്നത്.

2011 ല്‍ നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാ നിലവാര നിയമം 2006 ന്റെ അടിസ്ഥാനത്തിലാണ് എഫ്.എസ്.എസ്.എ.ഐ കരടു നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

എഫ്.എസ്.എസ്.എ.ഐ ശുപാര്‍ശ ചെയ്ത 100 ഓളം ഭേദഗതികളില്‍ ജൂലൈ 2 വരെ പൊതുജനങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button