
കെയ്‌റോ: ടീമിന്റെ പരാജയം താങ്ങാനാകാതെ ലോകകപ്പ് കമന്റേറ്റര്‍ക്ക് ദാരുണാന്ത്യം ലോകകപ്പില്‍ സൗദിക്കെതിരായ പരാജയം താങ്ങാനാവാതെ ഈജിപ്തിലെ നൈല്‍ സ്‌പോര്‍ട്‌സ് എന്ന ചാനലിലെ കമന്റേറ്റർ അബ്ദുള്‍ റഹീം മുഹമ്മദാണ് ഞെട്ടുന്ന തോല്‍വി താങ്ങാനാകാതെ ഹൃദയാഘാതം മൂലം മരിച്ചത്. കെയ്‌റോവിലെ സാമാലെക് എഫ്‌സിയുടെ മുന്‍ താരവും മുന്‍ പരിശീലകനുമാണ് അബ്ദുറഹ്മാന്‍.
കളിക്കുന്ന കാലത്ത് ഗോള്‍കീപ്പറായിരുന്നു അഹമ്മദ്. വിരമിച്ചശേഷം കമന്ററിയിലേയ്ക്ക് തിരിയുകയായിരുന്നു. മത്സരത്തിന്റെ കമന്ററി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മ്മദിനെ ഉടനെ അടുത്തുള്ള ഫ്രഞ്ച് ക്വാസര്‍ അല്‍ ഐനിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമനിലയിലായിരുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു സലേമിന്റെ ഗോളില്‍ സൗദി ഈജിപ്തിനെ വീഴ്ത്തിയത്.
സൗദിയുടെ ഗോള്‍ വീണത് മുതല്‍ മുഹമ്മദ് ദുഃഖിതനും ആകെ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മത്സരം കഴിഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു.
Post Your Comments