അഹമ്മദാബാദ്: വ്യാജ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെത്തുടർന്ന് യാചകയെ ജനക്കൂട്ടം തല്ലിക്കൊന്നു. നാല്‍പത്തിയഞ്ചുകാരിയായ ശാന്താദേവി നാഥായെയാണ് അഞ്ഞൂറിലധികം ആളുകൾ ചേർന്ന് ആക്രമിച്ചത്.
അഹമ്മദാബാദിലെ വദജിലാണ് സംഭവം. ശാരദാനഗറിന് സമീപത്ത് യാചകര്‍ താമസിക്കുന്ന കോളനിയിലാണ് ശാന്താദേവിയും താമസിച്ചിരുന്നത്. മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം ഭിക്ഷാടനത്തിനിറങ്ങിയതായിരുന്നു ഇവര്‍.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു. യാചക സ്ത്രീകളെകണ്ട് കുട്ടികളെ തട്ടിയെടുക്കാനിറങ്ങിയതെന്ന് തെറ്റിദ്ധരിച്ച ആറോളം പേര്‍ ഇവരുടെ നേര്‍ക്ക് അസഭ്യം പറഞ്ഞെത്തുകയായിരുന്നു.
Read also:ജെസ്‌നയുടെ തിരോധാനം; അപവാദ പ്രചാരണങ്ങൾക്കെതിരെ പിതാവ് ജെയിംസ്
തുടർന്ന് നിരവധി ആളുകളെത്തി മൂന്നു സ്ത്രീകളെയും ഉപദ്രവിക്കാൻ തുടങ്ങി. പോലീസെത്തിയ ശേഷമാണ് ജനക്കൂട്ടം ആക്രമണം അവസാനിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശാന്താദേവി മരിച്ചു. അശുദേവി, ലീലാദേവി, അനസി സോം നാഥ് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments