ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അധികസമയ വേതനം (ഓവർ ടൈം അലവൻസ്) നിർത്തലാക്കുന്നു. ഓപ്പറേഷനൽ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും വ്യവസായശാലകളിലെ ജീവനക്കാർക്കും മാത്രമാകും ഇനി മുതൽ അധികസമയ വേതനം ലഭിക്കുക. ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശപ്രകാരമാണു തീരുമാനം.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ അടുത്തിടെയുണ്ടായ വർധന പരിഗണിച്ചാണ് ഓവർ ടൈം നിർത്തലാക്കാൻ ശമ്പള കമ്മിഷൻ ശുപാർശ ചെയ്തത്. ഓഫിസുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ജീവനക്കാർക്കു മാത്രമേ ഇനി ഒ.ടി ലഭിക്കൂ. അതും 1991ലെ നിരക്കിൽ. ഇതു പുനർനിർണയിക്കില്ല.
Read also:പകൽ ഓട്ടോ ഡ്രൈവർ രാത്രി മോഷണം; രണ്ടുപേര്‍ പിടിയില്‍
നിലവിൽ അണ്ടർ സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കു വരെയാണ് അധികസമയ വേതനം ലഭിക്കാനുള്ള അർഹത. അധികസമയ വേതനത്തിന് അർഹരായ ഓപ്പറേഷനൽ വിഭാഗം ജീവനക്കാരുടെ പട്ടിക തയാറാക്കാൻ എല്ലാ വകുപ്പുകൾക്കും കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗസറ്റഡ് തസ്തികയില്ലാത്ത, മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരെയാണ് ഓപ്പറേഷനൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവർമാർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജീവനക്കാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും. മുതിർന്ന ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ അധികസമയം ജോലി ചെയ്യാൻ പാടുള്ളൂ. ∙ അധികജോലി ചെയ്യുമ്പോഴും ബയോ മെട്രിക് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്തണം. ഇതനുസരിച്ചാകും വേതനം കണക്കാക്കുക.
Post Your Comments