Kerala

ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്‌റ്ററും നീക്കാതെ ജീവനക്കാരി

വൈക്കം: ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ രണ്ടുവയസുകാരിയുടെ മുഴുവന്‍ പ്ലാസ്‌റ്ററും നീക്കാതെ ജീവനക്കാരി മടങ്ങി. ഇന്നലെ വൈകിട്ട്‌ നാലരയ്‌ക്കായിരുന്നു സംഭവം. ടി.വി.പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ. സുധീഷിന്റെയും രാജിയുടെയും രണ്ടുവയസുള്ള മകള്‍ ആര്യയോടാണു ക്രൂരത കാട്ടിയത്‌. കുഞ്ഞിന്റെ വലതുകാല്‍ ഒടിഞ്ഞതിനെ തുടർന്ന് ഒരുമാസം മുൻപാണ് താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ALSO READ: അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം

കഴിഞ്ഞ ദിവസം കുട്ടിയുടെ കാലിലെ പ്ലാസ്‌റ്റര്‍ മാറ്റുന്നതിനായി കുടുംബം ആശുപത്രിയിൽ എത്തി. പകുതി മാറ്റിയപ്പോള്‍ അഞ്ചുമണിയായി. ഇതോടെ, ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞു കുട്ടിയെ അവിടെ കിടത്തിയിട്ട്‌ ജീവനക്കാരി പോയി. ഏറെ നേരമായിട്ടും പ്ലാസ്‌റ്റര്‍ നീക്കാന്‍ ആരും എത്താത്തതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട്‌ വിവരം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നവരും ബഹളം വെച്ചതോടെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ജീവനക്കാരനെത്തിയാണു ബാക്കി പ്ലാസ്‌റ്റര്‍ നീക്കി. ക്രൂരത കാട്ടിയ ജീവനക്കാർക്കെതിരെ പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button