India

കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെയാണ് വ്യോമസേനാംഗം കുഴഞ്ഞ് വീണത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

Also Read : വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരം : പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

ചടങ്ങ് സമാപിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മോദി വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ തിരക്കുകയും ആരോഗ്യം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. വ്യോമസേനാംഗത്തിനൊപ്പം ഏതാനും നിമിഷം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് പോയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ വരവേല്‍പ്പില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. അതിനിടെയായിരുന്നു വ്യോമസേനാംഗം കുഴഞ്ഞുവീണത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button