Kerala

ദാസ്യപ്പണി; ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു. ചട്ടങ്ങള്‍ അനുസരിച്ച്‌ മാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ച്‌ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

ALSO READ:പോലീസിലെ ദാസ്യപ്പണി; വീണ്ടും അന്വേഷണം നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം

ഉയര്‍ന്ന ജനാധിപത്യ മൂല്യമുള്ള കേരളത്തില്‍ അത് ഉയര്‍ത്തിപ്പിടിച്ച്‌ വേണം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം വേണം. കൃത്യമായ ഇടവേളകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button