KeralaLatest NewsNews

ഗവാസ്‌കറും കുടുംബവും നേരിട്ടെത്തി: അന്വേഷണം മികച്ച രീതിയിലെന്ന് ഉറപ്പ് നല്‍കി പിണറായി

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഗവാസ്‌ക്കര്‍ ആശുപത്രി വിട്ടു കഴിഞ്ഞാല്‍ തന്നെ കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സന്ദര്‍ശനം. തന്നെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണത്തില്‍ ഗവാസ്‌ക്കര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ കേസ് അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്നും ഗവാസ്‌ക്കര്‍ക്ക് ഒരു രീതിയിലുള്ള പ്രശ്‌നവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയ സമയം പോലീസ് ഉദ്യോഗസ്ഥരെയും പേഴ്‌സണല്‍ സ്റ്റാഫിനേയും ഓഫീസില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കേസന്വേഷണം നീട്ടിക്കൊണ്ട് പോകാനുള്ള പരിപാടികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഒന്‍പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗവാസ്‌ക്കര്‍ ആശുപത്രി വിട്ടത്. ജൂലൈ നാലു വരെ ഗവാസ്‌ക്കര്‍ അവധിയിലാണ്. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഗവാസ്‌ക്കറുടെ ഹര്‍ജി അന്നേ ദിവസം തന്നെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button