Gulf

ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു

ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുകയെന്ന് ലക്ഷ്യമിട്ട് പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസ പുനഃസ്ഥാപിച്ച് ഒരു ഗള്‍ഫ് രാജ്യം. ഒമാനാണ് ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചത്. പത്ത് ദിവസം, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ് വിസകളാണ് ഇനി ഒമാനില്‍ ലഭ്യമാവുക.

വിനോദ സഞ്ചാര ആവശ്യാര്‍ഥം വരുന്നവര്‍ക്ക് അഞ്ച് റിയാല്‍ ഫീസില്‍ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പര്‍ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നല്‍കാവുന്നതാണെന്നും ആര്‍.ഒ.പി അറിയിച്ചു.അഞ്ച് റിയാലാണ് വിസ നിരക്ക്.

Also Read :വിദേശ ജനസംഖ്യയുടെ കണക്കുകള്‍ പുറത്തുവിട്ട് ഒമാന്‍

ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എന്‍ട്രി വിസകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിസ മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അമ്പത് റിയാല്‍ തിരിച്ചുകിട്ടാത്ത ഫീസ് അനുവദിക്കണമെന്നതാണ് രണ്ടാമത്തേത്.

ഇതുപ്രകാരം വിസിറ്റിങ് വിസ, തൊഴില്‍ വിസയാക്കി മാറ്റണമെന്നുള്ളവര്‍ അമ്പത് റിയാല്‍ ഫീസ് അടക്കേണ്ടിവരും. കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ മുന്‍ മുഹ്സിന്‍ അല്‍ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button