Latest NewsGulf

മയക്കുമരുന്ന് : അമ്മയും മകനും ദുബായ് വിമാനത്താവളത്തില്‍ പിടിയില്‍

ദുബായ്•ദുബായ് വിമാനത്താവളം വഴി 1 കിലോഗ്രാമോളം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച അമ്മയും മകനും ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു.

50 കാരിയായ പാകിസ്ഥാനി വീട്ടമ്മയും അവരുടെ 23 കാരനായ മകനുമാണ് 1.2 കിലോഗ്രാം ഹെറോയിനുമായി ഏപ്രില്‍ 8 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ബാഗേജില്‍ ഇരുവരുടെയും വസ്ത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് ഇവര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.

കോടതിയില്‍ കുറ്റം നിഷേധിച്ച ഇരുവരും തങ്ങളുടെ ബാഗില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അവകാശപ്പെട്ടു. തങ്ങള്‍ക്ക് യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കിയയാളാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് മകന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

അതേസമയം, ഒരു അഫ്ഗാന്‍ പൗരന്‍ ദുബായിലുള്ള ഒരാള്‍ക്ക് നല്‍കാന്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യല്‍ വേളയില്‍ മാതാവ് സമ്മതിച്ചിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. ഇതിന് അവര്‍ക്ക് പ്രതിബലവും ലഭിച്ചിരുന്നു.

അര്‍ദ്ധരാത്രിയ്ക്ക് ശേഷം എത്തിയ സ്ത്രീയുടെ ബാഗേജില്‍ സംശയം തോന്നിയാണ് പരിശോധന നടത്തിയതെന്ന് വനിതാ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു.

അഫ്ഗാന്‍ പൗരനാണ് തങ്ങള്‍ക്ക് യാത്രാ ടിക്കറ്റുകള്‍ എടുത്ത് നല്‍കിയതെന്നും, പുറമേ മയക്കുമരുന്ന് എത്തിക്കുന്നതിന് 800 ദിര്‍ഹം നല്‍കിയതായും ഇവര്‍ കസ്റ്റംസ് ഉദ്യോഗസ്ഥയോട് പറഞ്ഞു.

മയക്കുമരുന്ന് പരിശോധനയില്‍ രണ്ട് പ്രതികളുടെയും മൂത്ര സാംപിളുകള്‍ നെഗറ്റിവ് ആണെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു.

ഇവര്‍ക്കുള്ള ശിക്ഷ ജൂലായ്‌ 25 ന് വിധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button