Latest NewsKeralaNews

വൈദികര്‍ യുവതിയെ പീഡിപ്പിച്ച സംഭവം : കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൂചന

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയില്‍ അഞ്ചു വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ വൈദികരടക്കം കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. ഭാര്യയെ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന വാട്‌സാപ്പ് സന്ദേശം വഴിയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന അഞ്ച് വൈദികരെ സഭ പുറത്താക്കിയിരുന്നു. യുവതി വിവാഹം കഴിക്കുന്നതിന് മുന്‍പ് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ ആ കുമ്പസാര രഹസ്യം മുതലെടുത്ത് മറ്റ് വൈദികരും പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് വാര്‍ത്ത.

സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പുറമേ മറ്റ് മൂന്ന് വൈദികര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സഭ നടപടിയെടുക്കാനുള്ള നീക്കത്തിലാണ്. തന്റെ ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചുവെന്ന വിവരം ഓഡിയോ സന്ദേശമായാണ് യുവാവ് വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത്. യുവതിയ്ക്ക് വിവാഹത്തിന് മുന്‍പുണ്ടായിരുന്ന ബന്ധത്തെപ്പറ്റി മറ്റൊരു വൈദികന്റെ അടുത്ത് കുമ്പസരിച്ചത് ഇവര്‍ മുതലെടുക്കുകയാണെന്നാണ് ഓഡിയോയിലെ ആരോപണം.

അഞ്ച് വൈദികരെ സഭ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആദ്യം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും സംഭവം പുറത്തറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ സഹിതം വന്നിരുന്നു. കുമ്പസരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയാണ് ബ്ലാക്‌മെയിലിങ് തുടങ്ങിയതെന്നും സൂചനയുണ്ട്. എന്നാല്‍ വിവരം പൊതു സമൂഹത്തിന് മുന്‍പില്‍ അറിയിച്ചത് താനല്ലെന്നും അത് മറ്റാരോ ചെയ്തതാണെന്നും യുവാവ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button