ദിസ്പൂര്‍: യുവാവിനെ രാത്രിയില്‍ യുവതിയുടെ വീട്ടില്‍ കണ്ടു. അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവതിയേയും യുവാവിനെയും സദാചാര ഗുണ്ടകള്‍ മര്‍ദിച്ചു. യുവതിയുടെ തല മുണ്ഡനം ചെയ്തു. സംഭവത്തില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാഗോണ്‍ ജില്ലയില്‍ ആണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഇരുവരേയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ജനക്കൂട്ടം യുവതിയുടെ തല മുണ്ഡനം ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു.
ഇരുവരെയും ഭോഗേശ്വരി ഫുകാനി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രാത്രി യുവാവ് യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഇവരെ വീട് വളഞ്ഞു പിടികൂടി. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം പിടികൂടി മര്‍ദ്ദിച്ചു. യുവതിയെ ജനക്കൂട്ടം പിടികൂടി തല മുണ്ഡനം ചെയ്തു. ഇരുവരും വിവാഹിതരാണെന്നും ഇത് അവിഹിത ബന്ധമാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
Post Your Comments