India

വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണനയിൽ

ന്യൂഡൽഹി: വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ ശുപാര്‍ശ. വനിതാ ശിശുക്ഷേമ മന്ത്രാലയം സിആര്‍പിസിയിലെ നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കളുടെ അമ്മമാര്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാനുള്ള അനുമതി, വോട്ട് ചെയ്യാനുള്ള അവകാശം തുടങ്ങി 134 ഓളം ശുപാർശകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പരമാവധി ശിക്ഷയുടെ പകുതിയും അനുഭവിച്ച് കഴിഞ്ഞശേഷം മാത്രം ജാമ്യം അനുവദിക്കാവൂ എന്ന് അനുശാസിക്കുന്ന സിആര്‍പിസി 435 എ വകുപ്പില്‍ മാറ്റം വരുത്തുമെന്നാണ് സൂചന.

Read Also: ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു

2015 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 419623 പേരില്‍ 17834 പേര്‍ സ്ത്രീകളാണ്. ഇതില്‍ തന്നെ 11916 പേരും തടവുകാരാണ്. ഇവരിൽ പകുതിയിലേറെപ്പേരും 30നും 50നും ഇടയില്‍ പ്രായമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button