KeralaLatest News

നടിക്ക് ‘അമ്മ’ നല്‍കിയ പിന്തുണ നാട്യം മാത്രം: പി.ടി.തോമസ്

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ. നടിക്ക് ‘അമ്മ അസോസിയേഷൻ നൽകിയ പിന്തുണ വെറും നാട്യം മാത്രമാണെന്ന് തെളിഞ്ഞതായി പി ടി കുറ്റപ്പെടുത്തി. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം നിരാശപ്പെടുത്തി.

ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണമെന്നും പി.ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button