റാന്നി: ബാറില്‍ നിന്നിറങ്ങിയ യുവാക്കളെ സിനിമാസ്റ്റയിലില്‍ തട്ടിക്കൊണ്ടുപോയി. വീട്ടുകാരോട് ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍. യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസമായി വീട്ടുകാരോട് വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം ആവശ്യപ്പെട്ടത്. ഇരുവരുടെയും വീട്ടുകാര്‍ അതിനു വഴങ്ങാതിരുന്നതോടെ ഒടുവില്‍ 10,000 രൂപയെങ്കിലും തരണമെന്നായി. എന്നാല്‍ ഇതും വീട്ടുകാര്‍ വിസമ്മതിച്ചു.
ഇതോടെയാണു രാത്രിയില്‍ തിരൂരിനു സമീപം റോഡരികില്‍ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയതു മുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവന്ന പൊലീസ് ഉടനെ മലപ്പുറത്തേക്കു തിരിക്കുകയായിരുന്നു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകന് ഷിജി (27), താഴത്തേതില്‍ മോനച്ചന്റെ മകന് ജിക്കുമോന് (27) എന്നിവരെയാണു മലപ്പുറത്തു തിരൂരിലെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.
Read also : ബിജെപിയിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
സംഘത്തിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ കൈവശമാക്കിയ പൊലീസ് ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തില്‍ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments