ചെന്നൈ: യുവാവിനെ വാടകമുറിയിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെലുങ്കാന സ്വദേശിയായ ഭരദ്വാജ് ശ്രീധര്‍ എന്ന 23കാരനാണ് മരിച്ചത്. ഇയാളുടെ മുറിയിൽ നിന്ന് പുക ഉയരുന്നതു കണ്ട് സമീപവാസികള്‍ എത്തിയപ്പോള്‍ മുറി മുഴുവനും തീപിടിച്ചിരുന്നു. തുടർന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മുറിയില്‍ കരിഞ്ഞ നിലയിലായിരുന്നു ശരീരം.
ALSO READ: ജസ്നയുടെ തിരോധാനം: വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന്
ജര്‍മനയില്‍ ജോലി നോക്കിയ ശേഷം തിരിച്ചെത്തിയ യുവാവ് ചെന്നൈയില്‍ ജോലിയന്വേഷണത്തിനായാണ് മുറിയെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ആത്മഹത്യയോ അപകടമരണമോ ആകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments