Latest NewsNewsTechnology

അതീവ അപകടകാരി! ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ‘സ്പൈ നെറ്റ്’, സൂക്ഷിച്ചില്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ചോർന്നേക്കാം

സ്പൈ നെറ്റ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്ലിക്കേഷനായതിനാൽ, ഇവ ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിൽ വരില്ല

ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നടക്കാറുണ്ട്. അത്തരത്തിൽ അതീവ അപകടകാരിയായ ഒരു ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പ്രമുഖ സൈബർ സുരക്ഷാ കമ്പനിയായ എഫ്-സെക്വർ. ആൻഡ്രോയ്ഡ് ഫോണുകളിൽ ലക്ഷ്യമിട്ട് എത്തിയ ‘സ്പൈ നെറ്റ്’ ആപ്പിനെ കുറിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. എസ്എംഎസ് അഥവാ സ്മിഷിംഗ് ടെക്നിക് ഫിഷിംഗ് വഴിയാണ് ഉപഭോക്താക്കളുടെ സ്മാർട്ട്ഫോണിൽ ഉള്ള വിവരങ്ങൾ ഈ സ്പൈവെയർ ചോർത്തിയെടുക്കുന്നത്.

അജ്ഞാതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോഴാണ് ഈ ആപ്പ് ഫോണിൽ ഓട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്. തുടർന്ന് സ്മാർട്ട്ഫോണിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കുന്നതാണ്. സ്പൈ നെറ്റ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്ലിക്കേഷനായതിനാൽ, ഇവ ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിൽ വരില്ല. ഉപഭോക്താക്കൾക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലാണ് പ്രവർത്തിക്കുക. അതിനാൽ, സ്പൈവെയറിനെ കണ്ടെത്താൻ വളരെ പ്രയാസകരമാണ്.

Also Read: എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഉടൻ തന്നെ മുഴുവൻ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കുന്നതാണ്. കോൾ ലോഗുകൾ, എസ്എംഎസ്, ഇന്റേണൽ സ്റ്റോറേജ്, ക്യാമറ ലോഗ്, കോൾ റെക്കോർഡ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന വിവരങ്ങളും കൈക്കലാക്കും. ഇവ ഒരുതവണ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ, പിന്നീട് അവയെ നീക്കം ചെയ്യണമെങ്കിൽ ഫോൺ മുഴുവൻ റീസെറ്റ് ചെയ്യേണ്ടിവരും. അതിനാൽ, ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ശീലം പരമാവധി ഒഴിവാക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button