Latest NewsKerala

കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട നിലയിൽ മൃതദേഹം

കോട്ടയം: കോട്ടയത്തെ തിരക്കേറിയ നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പ്രത്യക്ഷത്തില്‍ കൊലപാതക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പോലീസ് സാധ്യതകള്‍ തള്ളിക്കളയുന്നില്ല. മൃതദേഹം തിരക്കേറിയ റോഡിനരികിലുള്ള വൈദ്യുത പോസ്റ്റിൽ ചാരി നിർത്തി ബന്ധിച്ച നിലയിലാണ്.

കോട്ടയം പാമ്പാടി സ്വദേശിയുടെ മൃതദേഹമാണിതെന്ന് കടയുടമകള്‍ പറയുന്നു. ഇയാള്‍ പുലര്‍ച്ച സമീപത്തെ കടയില്‍ ചായകുടിക്കാന്‍ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. കടത്തിണ്ണയില്‍ കിടന്നുറങ്ങാറുള്ള വ്യക്തിയാണിത്. ഇയാളെ കുറിച്ച്‌ വ്യക്തമായ വിവരം ആര്‍ക്കുമില്ല. ഇയാളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇയാളുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ല.

ഒറ്റനോട്ടത്തിൽപോസ്റ്റിൽ തൂങ്ങി മരിച്ച നിലയിലാണ് തോന്നുന്നതെങ്കിലും തിരക്കേറിയ സ്ഥലത്തു ആത്മഹത്യ ചെയ്യില്ലെന്ന നിഗമനമാണ് പൊലീസിന്.പോസ്റ്റില്‍ ചാരിവച്ച നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ മടങ്ങിയ നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button