അയോധ്യ: ഭഗവാന് രാമന് അനുഗ്രഹിച്ചാല്‍ അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന നിലപാടിലുറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭഗവാന് രാമന് അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുറഞ്ഞപക്ഷം സന്യാസി സമൂഹത്തിന്റെ ഇടയിലെങ്കിലും ഇതിനെക്കുറിച്ച് സംശയം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അയോധ്യയുടെ മൊത്തത്തിലുള്ള വികസനവും സാധ്യമാക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പ് നൽകി.
Read Also: ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ്
Post Your Comments