Kerala

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് സൂചന

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് സൂചന. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. രാജകുടുംബത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. ആചാരങ്ങൾ സംരക്ഷിച്ച് തുടർനടപടിയിലേക്ക് നീങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്.

Read Also: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ആരെയും ആകർഷിക്കുന്നത്; സംസ്ഥാനത്തിന് വരുമാനമാർഗ്ഗമായി സ്വർണ്ണശേഖരം മാറ്റാനുള്ള നിർദേശവുമായി മന്ത്രി എ.കെ ബാലൻ

നൂറ്റാണ്ടുകള്‍ പഴക്കമുളള നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കാനായാല്‍ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്കും അത് വന്‍ കുതിപ്പാകുമെന്നാണ് സൂചന. അതേസമയം ദര്‍ശനമാകാം എന്നാല്‍ പ്രദര്‍ശനമാകരുത് എന്നാണ് രാജകുടുംബത്തിന്റെ നിലപാട്. ദര്‍ശനത്തോട് എതിര്‍പ്പില്ലെങ്കിലും നിധിശേഖരം ക്ഷേത്രവളപ്പില്‍ നിന്ന് പുറത്ത് പോകരുതെന്നാണ് രാജകുടുംബത്തിന്‍റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button