Latest NewsKeralaNews

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ആരെയും ആകർഷിക്കുന്നത്; സംസ്ഥാനത്തിന് വരുമാനമാർഗ്ഗമായി സ്വർണ്ണശേഖരം മാറ്റാനുള്ള നിർദേശവുമായി മന്ത്രി എ.കെ ബാലൻ

അബുദാബി: സംസ്ഥാനത്തിന് വരുമാനമാർഗ്ഗമായി സ്വർണ്ണശേഖരം മാറ്റാനുള്ള നിർദേശവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കേരളത്തിലെ ശതകോടിക്കണക്കിന് രൂപയുടെ മൂല്യവത്കരണ നിക്ഷേപങ്ങളുടെ പ്രദർശനം നടത്താൻ സർക്കാരിന് നിർദ്ദേശം നൽകു,മെന്ന് അദേഹം പറഞ്ഞു.

“ലണ്ടനിൽ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഒരു മ്യൂസിയത്തിൽ സമാനമായ സ്വർണ്ണ നിക്ഷേപങ്ങൾ കാണാൻ തിക്കി തിരക്കുന്നത് അദ്ദേഹം കണ്ടുവെന്നും അതുപോലെ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ പ്രദർശിപ്പിക്കുമ്പോൾ അത് ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവഴി സംസ്ഥാനത്തിന് വൻ വരുമാനം ലഭിക്കുമെന്ന് അബുദാബി ഗൾഫ് ന്യൂസ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 22 ബില്യൺ ഡോളർ വിലമതിക്കുന്ന നിധിശേഖരമാണ് 2011 ൽ തിരുവനന്തപുരം പസ്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറകളിൽ നിന്ന് കണ്ടെത്തിയത്. ഈ വാർത്ത ആഗോള ശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ഈ നിധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന വാദം ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button