നെല്ലനാട്: വ്യത്യസ്തമായ രീതിയിൽ തന്റെ വിവാഹത്തിന് ആളുകളെ വിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് വെഞ്ഞാറമ്മൂടിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റായ സുജിത്. പത്രം വിതരണം ചെയ്യാനെത്തുന്ന ആളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ജൂലൈ അഞ്ചിന് പത്രമില്ലെന്ന് പത്രക്കാരൻ പറയുന്നതോടെ അന്ന് പാലും ഉണ്ടാകില്ലെന്ന് ചായക്കടക്കാരനും വ്യക്തമാക്കുന്നു. ഇത് കേട്ടുകൊണ്ട് നിൽക്കുന്ന ആളിന് അന്ന് ഹർത്താലാണോ എന്നാണ് സംശയം. അപ്പോഴാണ് ജൂലൈ അഞ്ചിന്റെ പ്രത്യേകത എന്താണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നോട്ടീസ് വിതരണം ചെയ്ത് ഒരു വാഹനം എത്തുന്നത്. സുജിത്തിന്റെയും വധുവാകുന്ന അശ്വതിയുടെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. എന്തായാലും സുജിത്തിന്റെ വിവാഹം നാട്ടുകാർ മുഴുവൻ ആഘോഷമാക്കുമെന്നത് ഈ വീഡിയോയിലൂടെ തന്നെ വ്യക്തമാണ്.
വീഡിയോ കാണാം;
Post Your Comments