India

രാജസ്ഥാനില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

ജയ്പൂര്‍ : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ മുഖ്യ വിമര്‍ശകനായി അറിയപ്പെടുന്ന വിമത നേതാവ് ഘന്‍ശ്യാം തിവാരി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു.

അടുത്തകാലത്തായി മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ കടുത്ത വിമര്‍ശകനായിട്ടാണ് ഘന്‍ശ്യാം തിവാരി അറിയപ്പെടുന്നത്. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ ഉപനേതാവ്, ബിജെപി മന്ത്രി എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന തിവാരി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വസുന്ധരരാജ സിന്ധ്യ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് നിരന്തരം കുറ്റപ്പെടുത്തിയ തിവാരി വിവിധ സ്ഥാനമാനങ്ങള്‍ പുറത്തുളളവര്‍ക്ക് നല്‍കി പാര്‍ട്ടിയെ കബളിപ്പിച്ചതായും ആരോപിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുപോകാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വസുന്ധരരാജ സിന്ധ്യയക്കെതിര നിന്നപ്പോഴും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തിവാരിയെ നിലനിര്‍ത്തി വരുകയായിരുന്നു പാര്‍ട്ടി. അഞ്ചു വര്‍ഷം എംഎല്‍എയായിരുന്ന തിവാരി കഴിഞ്ഞ തവണ മികച്ച മാര്‍ജിനിലാണ് വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button