ന്യൂഡൽഹി: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ഒരു വർഷത്തോളം പീഡനത്തിനിരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത യുവാവിന് 20 വർഷം തടവ് ശിക്ഷ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒടുവിൽ ബന്ധം വീട്ടുകാരെ അറിയിക്കുകയും വിവാഹം വരെ കാര്യങ്ങൾ എത്തുകയും ചെയ്‌തു. അതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തു. ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പെൺകുട്ടി അറിയാതെ യുവാവ് ഫോണിൽ പകർത്തിയിരുന്നു.
ALSO READ: കത്വാ പീഡനം: നിര്‍ണായക വെളിപ്പെടുത്തലുമായി അധികൃതര്‍
ഒരു ദിവസം യുവാവിന്റെ വീട്ടിൽ എത്തിയ പെൺകുട്ടി ഇയാൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ മോശം സാഹചര്യത്തിൽ കണ്ടതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. വിവാഹബന്ധത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി ശ്രമിച്ചതോടെ യുവാവ് മുൻപ് എടുത്ത ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് ഇയാൾ നിരവധി തവണ പണവും തട്ടിയെടുത്തു. ഒടുവിൽ യുവാവിന്റെ അതിക്രമങ്ങൾ സഹിക്കാനാകാതെയാണ് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത്.
Post Your Comments