Latest NewsIndia

മുംബയിൽ കനത്ത മഴ : മരണം അഞ്ചായി, പുത്തന്‍ കാറുകള്‍ മണ്ണിലേക്ക് ഇടിഞ്ഞ് താണു – ചിത്രങ്ങള്‍

മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരണം അഞ്ച് ആയതായി റിപ്പോര്‍ട്ട്. മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. കനത്ത മഴയില്‍ ബഹുനില അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതില്‍ തകര്‍ന്നുവീണു. ആളപായമില്ലെങ്കിലും നിരവധി ആഡംബര വാഹനങ്ങള്‍ മണ്ണിനടിയില്‍ ആയി.

മതില്‍ തകര്‍ന്ന് വീണതോടെ പാര്‍ക്കിങ് ഏരിയ മണ്ണിലേക്ക് താഴ്ന്നതാണ് നാശനഷ്ടം കൂടാനിടയാക്കിയത്. പാര്‍ക്കിങ് ഏരിയയ്ക്ക് സമീപമുള്ള റോഡ് തകര്‍ന്നതോടെയാണ് സംഭവം തുടങ്ങിയത്. റോഡ് തകര്‍ന്ന് താഴ്ന്നതോടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റോഡ് തര്‍ന്നുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം കാറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. അപ്പാര്‍ട്ട്മെന്റിലെ ആളുകളെ കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചു.

റോഡുകളില്‍ വെള്ളക്കെട്ടായതിനാല്‍ ഖാര്‍, മലാഡ്, അന്ധേരി സബ്‌വേകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. വരും മണിക്കൂറുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ തന്നെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 2000 ട്രാഫിക് പൊലീസുകാരേയും 750 വാര്‍ഡന്മാരേയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു.മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര്‍ ടി.ടി, കബൂര്‍ഖന, കിംഗ് സര്‍ക്കിള്‍, സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയറിയിച്ചു.വെള്ളക്കെട്ട് രൂക്ഷമായതോടെ, മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

shortlink

Related Articles

Post Your Comments


Back to top button