ദുബായ് : അനന്തരവന്റെ ഭാര്യയും സ്‌പോൺസറും ചേർന്ന് തട്ടിയെടുത്ത പ്രവാസി മലയാളിയുടെ കട തിരികെ നൽകാൻ അപ്പീൽ കോടതി വിധി. തൃശൂർ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് 2011 ൽ ഉമ്മുൽഖുവൈനിൽ തുടങ്ങിയ ഫ്ലോർ മിൽ തിരികെ ലഭിക്കുക. 2015ലാണ് സ്ഥാപനം നഷ്ടപ്പെട്ടത്. സ്പോൺസറുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസൻസ്.
ALSO READ: സ്വദേശിവത്കരണം ;തൊഴില്‍ വിസ നിരോധനം തുടരുമെന്ന് ഒമാന്‍
കടയുടെ പവർ ഓഫ് അറ്റോർണി നൽകി ഉസ്മാനെ മാനേജരാക്കുകയായിരുന്നു. കമ്പനി പിടിച്ചെടുത്തവർ വായ്പ അടയ്ക്കാതായതോടെ ബാങ്ക് നടപടിയാരംഭിച്ചു. ബാധ്യതകൾകൂടിയതോടെ അൽ കബ്ബാൻ അസോഷ്യേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന സ്പോൺസർക്കും അനന്തരവന്റെ ഭാര്യയ്ക്കും എതിരെ ഉസ്മാൻ കേസ് നൽകി. ഉമ്മുൽഖുവൈൻ പ്രാഥമിക കോടതി ഉസ്മാന് അനുകൂലമായി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും എതിർകക്ഷികൾ അപ്പീൽ ഫയൽ ചെയ്തു.
തുടർന്ന് ഉസ്മാൻ അബുദാബി സുപ്രീം കോടതിയെ സമീപിച്ചു. പല പ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്നു കണ്ടെത്തിയ സുപ്രീം കോടതി, ഉസ്മാന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഉസ്മാന് ചെലവായ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
Post Your Comments