വഡോദര: രണ്ട് വൃക്കകളും തകരാറിലായ ജ്യേഷ്ഠനെ രക്ഷിക്കാൻ അനുജന് ആഹ്മഹത്യ ചെയ്തു. 19കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം ജ്യേഷ്ഠന് വേണ്ടി ആത്മഹൂതി ചെയ്തത്. തന്റെ വൃക്ക ചേട്ടന് നൽകാമെന്ന ഉദ്ദേശത്തോടെയായിരുന്നു യുവാവ് ജീവനൊടുക്കിയത്. എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതികിന്റെ ജീവത്യാഗം വെറുതെയായി. ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. നൈതിക് കുമാര്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.
also read: മാളിനുള്ളിൽവെച്ച് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകന്റെ ആത്മഹത്യാ ശ്രമം
സഹപാഠികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൃക്കകള്‍ ജ്യേഷ്ഠന് നല്‍കുന്നതോടൊപ്പം മറ്റ് അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ നൈതികിന്റെ ജീവത്യാഗം വെറുതെയായി.
Post Your Comments