വേനൽക്കാലം പോലെ തന്നെ മഴക്കാലത്തും ചർമ്മ സംരക്ഷണം അത്യാവശ്യമാണ്. മഴക്കാലത്ത് പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ശരീര ദുർഗന്ധം. അതുകൊണ്ടുതന്നെ വിയർപ്പ് നാറ്റം തടയാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തിൽ ശരീര ദുർഗന്ധം അകറ്റാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് പരിചയപ്പെടാം.
മഴക്കാലങ്ങളിൽ ഉണങ്ങിയതും വൃത്തിയുള്ളതുമായ തോർത്ത് ഉപയോഗിക്കണം. നനഞ്ഞ തോർത്തിൽ ധാരാളം രോഗാണുക്കൾ ഉണ്ടാകാം. ഇത് ശരീര ദുർഗന്ധത്തിന് കാരണമാകും. വേനൽക്കാലങ്ങളിൽ കുടിക്കുന്നതുപോലെ മഴക്കാലത്തും വെള്ളം കുടിക്കണം. നന്നായി വെള്ളം കുടിക്കുന്നത് വിയർപ്പിന്റെ തോത് നേരിയതാക്കും.
Also Read: ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യം: യൂത്ത് കോണ്‍ഗ്രസ്
മഴക്കാലങ്ങളിൽ ഏറ്റവും അനുയോജ്യം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ്. അതിനാൽ, കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ പരമാവധി ശ്രമിക്കുക. കൂടാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലൈറ്റ് വെയിറ്റ് ലോഷനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
Post Your Comments