തിരുവനന്തപുരം•രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. ചര്‍ച്ചകള്‍ നടക്കുകയാണ്. കൂടുതല്‍ ആലോചിച്ച് മാത്രമെ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും സരിത വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച തമിഴ്‌നാട് മുന്‍മന്ത്രിയും അമ്മ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയുമായ കെടി പച്ചമാലുമായി ചര്‍ച്ച നടത്തിയിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും സരിത് പറഞ്ഞു. . രണ്ട് വര്‍ഷം മുന്‍പ് തന്നെ ദിനകരന്‍ വിഭാഗം നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങള്‍ കാരണം ചര്‍ച്ച ഇടയ്ക്ക് നിന്നുപോയിരുന്നു. കഴിഞ്ഞയാഴ്ച അവര്‍ വീണ്ടും തന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും സരിത പറഞ്ഞു.
കേരളത്തിലെ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കാനാകില്ല. സ്ത്രീകള്‍ക്ക് വിലകല്‍പ്പിക്കാത്ത പാര്‍ട്ടിയാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് തനിക്കെതിരെ അപവാദപ്രചരണത്തിന് മറുകക്ഷികള്‍ ഉപയോഗിക്കും. കോണ്‍ഗ്രസിനെതിരെ താന്‍ കേസ് നല്‍കിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ചിത്രീകരിക്കും. അതിനാലാണ് പുതിയ ഒരു പാര്‍ട്ടി എന്ന ചിന്ത വന്നതെന്നും സരിത പറയുന്നു.
Post Your Comments