India

കല്യാണ വേദിയില്‍ ഭക്ഷണത്തിന് വേണ്ടിയുള്ള അതിഥികളുടെ തർക്കം കലാശിച്ചത് മരണത്തിൽ

ലക്‌നൗ: കല്യാണ വേദിയില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി അതിഥികള്‍ തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ഒരാളുടെ മരണത്തിൽ. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ വിക്രംപൂര്‍ മേഖലയിലാണ് സംഭവം. ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റ് തീർന്നതാണ് തർക്കത്തിന് തുടക്കം കുറിച്ചത്.

Read Also: കല്യാണത്തലേന്ന് കാമുകി ഒളിച്ചോടി, കേക്ക് മുറിച്ച് ആഘോഷമാക്കി കാമുകന്‍

ഞായറാഴ്‌ച രാത്രി കല്യാണ വേദിയിലെത്തിയ അതിഥികളില്‍ ചിലര്‍ക്ക് ലഘുഭക്ഷണം നല്‍കുകയും പ്ലേറ്റ് തീർന്നതിനാൽ ബാക്കിയുള്ളവർക്ക് ഭക്ഷണം വിളമ്പാൻ താമസിക്കുകയും ചെയ്‌തു. ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകള്‍ തീര്‍ന്നുവെന്നും ഇനി വിളമ്പില്ലെന്ന് കാറ്ററിംഗുകാരും നിലപാടെടുത്തതോടെ തർക്കം തുടങ്ങി. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button