
തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്നും നഗരങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ജൂലായ് മൂന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക് ബസുകൾ ഓടിത്തുടങ്ങും. വാടക ബസുകളിലാണ് പരീക്ഷണം നടത്തുന്നത്. പദ്ധതി ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ വാടകയ്‌ക്കെടുക്കും.
ഫോഴ്‌സ് മോട്ടോഴ്‌സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാർ ഒപ്പിടുന്നത്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, നിരീക്ഷണ ക്യാമറകൾ എന്നീ സജ്ജീകരണങ്ങൾ ബസിലുണ്ടാകും. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നൽകും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെ.എസ്.ആർ.ടി.സി.യുടേതായിരിക്കും. വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെ.എസ്.ആർ.ടി.സി.യുടെ സ്മാർട്ട് ബസ് ഉണ്ടാകും.
Read also:മഴ ലഭിക്കാൻ തവള കല്യാണം ; വിചിത്ര ആചാരത്തെക്കുറിച്ച് !(വീഡിയോ)
ബസുകളുടെ സമയം ക്രമീകരിക്കുന്നത് വിമാനങ്ങൾ എത്തിച്ചേരുന്നതിന് അനുസരിച്ചാകും. രാത്രിയും ബസുകളുണ്ടാകും. കൃത്യമായ സർവീസുകളായിരിക്കും സ്മാർട്ട് ബസിന്റെ പ്രത്യേകത. ശീതീകരിച്ച വാഹനത്തിൽ 21 സീറ്റുകളുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്.
Post Your Comments