India

മാധ്യമപ്രവര്‍ത്തനത്തിന് അതിരുകളുണ്ടാകണമെന്ന് ബിജെപി നേതാവ്

ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തനത്തിന് അതിരുകളുണ്ടാകണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ബിജെപി നേതാവ്. കശ്മീര്‍ മാധ്യമങ്ങള്‍ കത്വ സംഭവം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെയായിരുന്നു ബിജെപി നേതാവ് ചൗദരി ലാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കത്വാ കേസിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ മോശം പരിതസ്ഥിതിയുണ്ടാക്കിയെന്നും മുന്‍മന്ത്രി പറഞ്ഞു.

read also: പാ​ക് സ്ഥാ​ന​പ​തി​ക്ക് ബിജെപി നേതാവ് ചെരുപ്പ് അയ​ച്ചു കൊ​ടു​ത്തു

കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശുജാത്ത് ബുക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ചൗദരിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തനത്തില്‍ അതിര്‍വരമ്പിടണമെന്നാണ് കശ്മീരിലെ മാധ്യമപ്രവര്‍ത്തകരോടു പറയാനുള്ളത്. എന്നാല്‍ മാത്രമേ ഈ സാഹോദര്യം കോട്ടമില്ലാതെ മുന്നോട്ടു പോവുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുകയൊളളു. ബാഷ്റാതിന് സംഭവിച്ചത് പോലെ ജീവിക്കണ്ടേവരാണോ നിങ്ങള്‍” ചൗഡരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button