ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതി മേജർ തന്നെയെന്ന് കണ്ടെത്തി. ഭാര്യയേയും കരസേനയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനെയുമാണ് മേജര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇയാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ യുവതിയുടേയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി മേജറാണ് ഭാര്യയെ കന്റോണ്‍മെന്റിലെ ആശുപത്രിയിലാക്കിയത്. ഡ്രൈവര്‍ ഇവരെ വിളിക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നറിഞ്ഞത്.
Read also:പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്മശാനത്തിൽ കിടന്നുറങ്ങി
കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു പോലീസ് നിഗമനം. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Post Your Comments