തിരുവനന്തപുരം: മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍നിന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലും , പിന്നീട് 50 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും (മൂന്ന് മുതല്‍ 3.3 മീറ്റര്‍ ഉയരം വരെ) സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇവിടേക്ക് മത്സ്യബന്ധത്തിന് പോകരുത്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും,വരുന്ന 28വരെ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also read : നാളെ യുഡിഎഫ് ഹര്‍ത്താല്‍: ഒരു മണ്ഡലത്തെ ഒഴിവാക്കി
Post Your Comments