
തൊടുപുഴ•കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഇടുക്കി ജില്ലയില്‍ യുഇ.ഡി.എഫ് ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലില്‍ നിന്നും തൊടുപുഴ നിയോജക മണ്ഡലത്തെ ഒഴിവാക്കി. ഹര്‍ത്താലില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ തൊടുപുഴ മേഖലയെ ബാധിയ്ക്കുന്നതല്ലാത്തതിനാലാണ് തീരുമാനം.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി ആവശ്യങ്ങള്‍, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post Your Comments